ദില്ലിയിൽ വീണ്ടും സ്ഫോടനം ; മൂന്ന് പേർക്ക് ജീവൻ നഷ്ടമായി


ദില്ലി :- രാജ്യതലസ്ഥാനത്തെ വീണ്ടും നടുക്കി തുഗ്ലക്കാബാദിൽ ഉണ്ടായ വൻ തീപിടുത്തം. സംഭവത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഇന്ന് പുലർച്ചെയോടെയാണ് സേനയും ദുരന്തമുണ്ടായത്. അഗ്നിശമന സേന പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ നിരവധി പേരെ കെട്ടിടത്തിൽ നിന്നും രക്ഷപെടുത്തി. സൗത്ത് ഈസ്റ്റ് ദില്ലിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിൽ മധ്യം മാർഗ്ഗിലെ 'നയാ താര' അപ്പാർട്ട്മെന്റിന് സമീപമുള്ള ഗലി നമ്പർ ഒന്നിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

4 ഗ്രൗണ്ട് ഫ്ലോറും മുകളിലേക്ക് അഞ്ച് നിലകളുമുള്ള കെട്ടിടമാണിത്. ഓഖ ഫയർ സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം വരുന്നത്. പുലർച്ചെ ഏകദേശം 2.30 നാണ് തീപിടുത്തമുണ്ടായതായി ഫയർ ഫോഴ്സിന് സന്ദേശം ലഭിക്കുന്നത്. പ്രാഥമിക നിഗമനങ്ങൾ പ്രകാരം കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നാണ് തീ പടർന്നത്. പാർക്ക് ചെയ്ത‌തിരുന്ന മൂന്ന് സ്‌കൂട്ടറുകൾ, രണ്ട് മോട്ടോർ സൈക്കിളുകൾ, ഒരു സൈക്കിൾ എന്നിവ പൂർണ്ണമായി കത്തിയമർന്നു. വാഹനങ്ങൾ കത്തിയതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക കെട്ടിടത്തിന്റെ 1 ഗോവണികളിലൂടെയും മുകളിലത്തെ നിലകളിലേക്കും അതിവേഗം വ്യാപിച്ചു. ഇതോടെ ഉറങ്ങിക്കിടന്ന താമസക്കാർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.

കെട്ടിടം സ്ഥിതി ചെയ്യുന്നത് വളരെ ഇടുങ്ങിയ ഒരു തെരുവിലായതിനാൽ ഫയർ എഞ്ചിനുകൾക്ക് ഇവിടേക്ക് എത്തിച്ചേരുക പ്രയാസകരമായിരുന്നു. എങ്കിലും ദില്ലി ഫയർ സർവീസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. കനത്ത പുക കാരണം പുറത്തേക്ക് വരാൻ കഴിയാതിരുന്ന ചില താമസക്കാർ ടെറസിലേക്ക് ഓടിക്കയറിയിരുന്നു. അഗ്നിശമന സേനാംഗങ്ങൾ അവിടെയുണ്ടായിരുന്ന രണ്ട് പെൺകുട്ടികളെയടക്കം രക്ഷപെടുത്തി. ഫയർ ഫോഴ്സ് ജീവനക്കാർ കെട്ടിടത്തിൽ നിന്ന് ആറ് പേരെ നേരിട്ട് രക്ഷപെടുത്തി. പരിക്കേറ്റ എട്ടോളം പേരെ ആംബുലൻസുകളുടെ സഹായത്തോടെ എയിംസ് ട്രോമ സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. പുലർച്ചെ 3.45 ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ ഫയർ ഫോഴ്സിന് കഴിഞ്ഞു. തുടർന്ന് 4.00 മണിയോടെ അഗ്നിശമന പ്രവർത്തനങ്ങൾ പൂർത്തിയായതായി അറിയിപ്പ് വന്നു. കെട്ടിടത്തിന്റെ താഴത്തെ മൂന്ന് നിലകൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ തീപിടുത്തത്തിന് പിന്നിലെന്ന് കണ്ടെത്താൻ ദില്ലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post