കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ സ്നേഹതീരം ബഡ്സ് സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.വി സുശീലയുടെ അദ്ധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഹോമിയോ ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ മുംതാസ് ഉസ്മാൻ, കണ്ണൂർ ജില്ലാ ആശുപത്രി ഡോക്ടർ ദീപ (സദ്ഗമയ പദ്ധതി) Dr.വിന്ധ്യ (സീതാലയം പദ്ധതി), Dr.ദൃശ്യ (ആയുർ വിദ്യാപദ്ധതി) എന്നിവർ ക്യാമ്പ് നയിച്ചു. പിടിഎ പ്രസിഡണ്ട് പ്രേമരാജൻ, CDS മെമ്പർ ഷീബ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കോമള പി.വി സ്വാഗതവും ജയന്തി ടീച്ചർ നന്ദിയും പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി അംഗങ്ങളായ ജയപ്രകാശൻ വി.സി, ഷീബ, മെമ്പർമാരായ ലതിക.വി, ഇന്ദിര.എം, രേവതി എം.വി എന്നിവർ പങ്കെടുത്തു.





