തളിപ്പറമ്പ് :- വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കടന്നപ്പള്ളി സ്വദേശിയും നരിക്കോട് താമസക്കാരനുമായ കെ. ഹംസ (60) അന്തരിച്ചു. ഏഴ് മാസം മുമ്പ് നരിക്കോട് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.
ഭാര്യ : പി.കെ. അലീമ.
മക്കൾ : ഷമീം, ഷംനാദ്, ഷംഷീർ, ആഷിഖ്, ഷഹാന.
മരുമക്കൾ : ഫാത്തിമ, റഹിയാനത്ത്, നജ, അബ്ദു.
സഹോദരങ്ങൾ : മുഹമ്മദ് കുഞ്ഞി, മുസ്തഫ, അലീമ, ഖദീജ, കുഞ്ഞാമിന, പരേതനായ ഉമ്മർകുട്ടി.
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നരിക്കോട് എറന്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
