മയ്യിൽ:- മയ്യിൽ - ചെറുപഴശ്ശി - കടൂർമുക്ക് വഴി കണ്ണൂരിലേക്ക് പുതിയKSRTC ബസ് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടി കെ ഗോവിന്ദൻ മാസ്റ്റർഎം.എൽ എക്ക് നിവേദനം നൽകി. ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് എം.എൽ.എയെ കണ്ട് നിവേദനം സമർപ്പിച്ചത്.
ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരുടെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
പ്രതീക്ഷ കലാകേന്ദ്രം പ്രസിഡന്റ് രഞ്ജിത്ത് കല്യാടൻ, വൈസ് പ്രസിഡന്റ് കെ.സി ചന്ദ്രമോഹനൻ, പ്രവർത്തക സമിതി അംഗങ്ങളായ ഷിനേഷ് ടി.എം, പ്രസാദ് എ.വി, സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദക സംഘം എം.എൽ.എയെ സന്ദർശിച്ചത്. വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും എം.എൽ.എ പറഞ്ഞു.
