'എന്റെ മരം' ഡയറികുറിപ്പ് ജില്ലാതല മത്സരത്തിൽ ഒന്നാംസ്ഥാനം നേടി പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥി നൗറ മറിയം

 


പള്ളിപ്പറമ്പ് :- സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സമഗ്രശിക്ഷാ കേരളം (SSK) വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച 'എന്റെമരം ഡയറി' മത്സരത്തിൽ കണ്ണൂർ ജില്ലാ തലത്തിൽ ഒന്നാംസ്ഥാനം നേടി പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി നൗറ മറിയം. പരിസ്ഥിതി ബോധവും സർഗ്ഗാത്മകതയും ഒത്തുചേർന്ന ഡയറിക്കുറിപ്പുകളിലൂടെയാണ് നൗറ ജില്ലാ തലത്തിൽ മികച്ച വിജയം സ്വന്തമാക്കിയത്.  നിരവധി സ്കൂളുകളിൽ നിന്നുള്ള പ്രതിഭകളോട് മത്സരിച്ചാണ് നൗറ മറിയം ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത്. 

​കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വളർത്തുന്നതിനും, പ്രകൃതിയെ നിരീക്ഷിക്കാനും അത് രേഖപ്പെടുത്താനുമുള്ള കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് വിദ്യാഭ്യാസ വകുപ്പ് ഈ പദ്ധതി ആവിഷ്കരിച്ചത്. താൻ നട്ടുനനച്ചു വളർത്തുന്ന മരത്തിന്റെ വളർച്ചയും അതിലൂടെയുണ്ടായ പ്രകൃതിയനുഭവങ്ങളും മനോഹരമായ ഭാഷയിലും ചിത്രങ്ങളിലൂടെയും ഡയറിയിൽ പകർത്തിയതാണ് നൗറയെ പുരസ്കാരത്തിന് അർഹയാക്കിയത്. ​ജില്ലയിലെനൗറയുടെ ഈ മികച്ച വിജയത്തിൽ സ്കൂൾ അധികൃതരും അധ്യാപകരും പി.ടി.എയും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു.

Previous Post Next Post