കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 15, 16 തീയതികളിൽ നടക്കും.
ജൂലൈ 15 ബുധനാഴ്ച രാവിലെ മംഗലശ്ശേരി ഇല്ലത്ത് ജയനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്ത്വത്തിൽ 108 നാളികേര സമർപ്പിതമായ മഹാഗണപതി ഹോമവും മററുവിശേഷാൽ പൂജകളും നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കലും വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, എടലാപുരത്ത് ചാമുണ്ഡി വെള്ളാട്ടം, രാത്രി 9 മണിക്ക് കളിക്കപ്പാട്ടും മടയൻ്റെ കലശവും കലശം വരവും നടക്കും. ജൂലൈ 16 വ്യാഴാഴ്ച രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടവും നടക്കും.
