'സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച്, ടിക്കറ്റിൻ്റെ പണം സർക്കാർ നൽകണം' ; ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി ബസ് ഉടമകൾ


തിരുവനന്തപുരം :- സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ഗതാഗത മന്ത്രി സി.പി ജോൺ ബസ് ഉടമകളുമായി ചർച്ച നടത്തി. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫീസിലായിരുന്നു ചർച്ച. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സർവീസ് വൻ നഷ്ടത്തിലായെന്ന ബസുടകമളുടെ പരാതിയെ തുടർന്നാണ് നടപടി. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച്, ടിക്കറ്റിൻ്റെ പണം സർക്കാർ നൽകണംv എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. 

ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ ബസുടകമള് ഉന്നയിച്ചു. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ഉടമകളുടെ തീരുമാനം. പ്രിയദർശിനി നടപ്പാക്കിയതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നു. പലയിടത്തും ബസ് സർവീസുകൾ നിർത്തലാക്കി. സ്വകാര്യ ബസുകൾ മറ്റ് വരുമാന സ്രോതസ്സ് തേടണമെന്ന് മന്ത്രി പറഞ്ഞിരുന്നു.

വയനാട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് വർധിപ്പിച്ചതിനെതിരെ കല്പറ്റ ആർടിഒ ഓഫീസിൽ പ്രതിഷേധം നടത്തിയിരുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ കല്പറ്റ ആർടിഒയെ ഉപരോധിച്ചു. കുട്ടികളിൽ നിന്ന് അനധികൃതമായി അധിക തുക ഈടാക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രതിഷേധം. വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് ഒറ്റയടിക്ക് ഒരു രൂപയിൽ നിന്നും മൂന്ന് രൂപയാക്കിയാണ് സ്വകാര്യ ബസ് ഉടമകൾ വർധിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കൽപ്പറ്റ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.

Previous Post Next Post