നാറാത്ത്:-നാറാത്ത് ഗ്രാമപഞ്ചായത്ത് എസ്എസ്എൽസി പ്ലസ് ടു മുഴുവൻ വിഷയങ്ങളിലും A + നേടിയവരെയും വിവിധ മേഖലകളിൽ (Phd, ഭിന്നശേഷി കായിക മേള ) കഴിവ് തെളിയിച്ചവരെയും ആദരിച്ചു കണ്ണാടിപറമ്പ് ദേശസേവ യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ റഹ്മത്ത് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് പി സുധീഷ് അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റിവ് ഓഫീസർ സമീർ ധർമ്മടം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായിട്ടുള്ള ഹസീനത്ത് എം ടി, എംപി മുഹമ്മദ്, ഉഷ പാളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ പ്രശാന്ത് മാസ്റ്റർ, കെ വിഷിജ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഷ്കർ കണ്ണാടിപ്പറമ്പ്, കബീർ കണ്ണാടിപ്പറമ്പ്, ദാമോദരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കൃഷ്ണവേണി സ്വാഗതവും വാർഡ് മെമ്പർ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

