കുറ്റ്യാട്ടൂർ KAKNS സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്ന ഗോവിന്ദൻ നായനാർ നിര്യാതനായി

 




ചൂളിയാട്:- ചേടിച്ചേരി വെള്ളൂരിടത്തിൽ താഴത്തിടത്തിൽ ഗോവിന്ദൻ നായനാർ (88) നിര്യാതനായി. കുറ്റ്യാട്ടൂർ കെ എ കെ എൻ എസ് സ്കൂളിൽ 35 വർഷം ഹിന്ദി അധ്യാപകനായി സേവനം അനുഷ്ടിച്ചിരുന്നു.

ഭാര്യ: നടുവിൽ ഒതയോത്തിടത്തിൽ ലക്ഷ്മിക്കുട്ടി അക്കനമ്മ. മക്കൾ: ഒ ദാമോദരൻ (റിട്ട. അധ്യാപകൻ, കെ എ കെ എൻ എസ് സ്കൂൾ, കുറ്റ്യാട്ടൂർ), ഒ സരസ്വതി (റിട്ട. അധ്യാപിക, എസ് കെ വി യുപി സ്കൂൾ ചട്ട്യോൾ), ഒ സതീദേവി (നടുവിൽ), ഒ സരോജം (സെക്രട്ടറി, ന്യൂ നടുവിൽ വില്ലേജ് വനിത സഹകരണ സംഘം).

മരുമക്കൾ: ടി ഇ രാധാമണി (അധ്യാപിക, കെ എ കെ എൻ എസ് സ്കൂൾ, കുറ്റ്യാട്ടൂർ), കെ എൻ രാമകൃഷ്ണൻ (റിട്ട. പ്രധാന അധ്യാപകൻ, എസ് കെ വി യുപി സ്കൂൾ, ചട്ട്യോൾ), എസ് കെ ശ്രീനിവാസൻ നടുവിൽ (റിട്ട. സീനിയർ മാനേജർ കേരള ബാങ്ക്), എസ് കെ സുരേഷ് കുമാർ (നടുവിൽ).

സഹോദരങ്ങൾ: വി ടി ദാമോദരൻ നായനാർ (പയ്യാവൂർ), വി ടി ചന്ദ്രമതി അക്കനമ്മ (ചേടിച്ചേരി), വി ടി പദ്മനാഭൻ നായനാർ (നീലേശ്വരം), വി ടി പുരുഷോത്തമൻ നായനാർ (ചേടിച്ചേരി), വി ടി മനോഹരൻ നായനാർ (ചേടിച്ചേരി), വി ടി ധനഞ്ജയൻ നായനാർ (പുറച്ചേരി), പരേതരായ വി ടി കൃഷ്ണൻ നായനാർ, വി ടി ഭാഗീരഥി അക്കനമ്മ.

നാളെ ഞായറാഴ്ച രാവിലെ ഒൻപത് മുതൽ നടുവിൽ ഒതയോത്തിടത്തിൽ പൊതുദർശനം, തുടർന്ന് പകൽ 11ന് തറവാട്ട് ശ്മശാനത്തിൽ സംസ്കാരം.

Previous Post Next Post