ഹജ്ജ് അപേക്ഷാ തീയ്യതി അവസാനിച്ചു, 24,000 ന് മുകളിൽ അപേക്ഷകൾ
കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. വെള്ളിയാഴ്ച രാത്രി വരെ 24,000-ന് മുകളിൽ അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 7,000-ൽ അധികം സംവരണ വിഭാഗത്തിലുള്ളതാണ്. ഹജ്ജ് നറുക്കെടുപ്പ് ജൂലൈ 30 ന് നടക്കും. കംപ്യൂട്ടറൈസ്ഡ് നറുക്കെടുപ്പ് 11 ന് മുംബൈയിലെ ഹജ്ജ് ഹൗസിലാണ് നടക്കുക.
