കട്ടോളി നവകേരള വായനശാലയിൽ ഐ.വി. ദാസ് അനുസ്മരണം സംഘടിപ്പിച്ചു

 



​കട്ടോളി: -കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന വായനപക്ഷാചരണത്തിന്റെ സമാപനവും, പ്രമുഖ വ്യക്തിത്വം ഐ.വി. ദാസിനെ അനുസ്മരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു.

​വായനശാല പ്രസിഡന്റ് എം.സി. വിനത അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. സുശീല അനുസ്മരണ പ്രഭാഷണം നടത്തുകയും വായനപക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

​പരിപാടിയിൽ വായനശാല ജോയിന്റ് സെക്രട്ടറി കെ.കെ. പ്രസന്ന സ്വാഗതവും, എക്സിക്യൂട്ടീവ് മെമ്പർ കെ. രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Previous Post Next Post