കണ്ണാടിപ്പറമ്പ് ബസാറിൽ അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചു മാറ്റി

 


​നാറാത്ത്: കണ്ണാടിപ്പറമ്പ് ബസാറിൽ ആനന്ദാലയത്തിന് സമീപം അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റി. പ്രദേശവാസികൾക്ക് വലിയ ഭീഷണിയായി മാറിയിരുന്ന മരം നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്തിന്റെ നിർദേശപ്രകാരമാണ് അടിയന്തരമായി മരം വെട്ടിമാറ്റാൻ നടപടി സ്വീകരിച്ചത്.

​പഞ്ചായത്ത് അംഗം നൗഫൽ പുല്ലൂപ്പിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. കെ.എസ്.ഇ.ബിയുടെ പൂർണ്ണ പിന്തുണയോടെയായിരുന്നു മരം മുറിച്ചത്. രഘൂത്തമൻ, ഷമീം നിടുവാട്ട്, സുബൈർ, മൂസാൻ, മഹബൂബ്, ആയാസ് തുടങ്ങിയവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.

​അപകടസാധ്യത ഒഴിവാക്കാൻ അടിയന്തരമായി ഇടപെട്ട പഞ്ചായത്ത് ഭരണസമിതിയെയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെയും നാട്ടുകാർ അഭിനന്ദിച്ചു

Previous Post Next Post