മയ്യിൽ യംഗ്സ്റ്റാർ സ്പോർട്സ് ക്ലബ് ലോകകപ്പ് അവലോകനവും വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു

 


മയ്യിൽ :- യംഗ്സ്റ്റാർ സ്പോർട്സ് ക്ലബ് കവിളിയോട്ടു ചാലിന്റെ നേതൃത്വത്തിൽ ലോകകപ്പ് ഫുഡ്ബോൾ അവലോകനവും ലോകകപ്പ് വിജയം പ്രവചന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവരെ അനുമോദിക്കുകയും ചെയ്തു. പരിപാടി പ്രിൻസിപ്പാൾ ഒ. എം. അജിത്ത് മാസ്റ്റർ ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷത വഹിച്ചു. മയ്യിൽ യംഗ് ചലഞ്ചേഴ്സ് ക്ലബ് മാനേജർ ബിനീഷ് ചന്ദ്രോത്ത് മുഖ്യ പ്രഭാഷണം നടത്തി. മത്സരത്തിൽ വിജയിച്ച പി. പി പ്രശാന്തൻ, സുജിൻ കെ. പി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. ഇ. ഉദയൻ, ഇ. എം സുരേഷ് ബാബു, കെ. പി ഭാസ്കരൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് യംഗ്സ്റ്റാർസ്പോർട്സ് ക്ലബ് സെക്രട്ടറി ബാബു പണ്ണേരി സ്വാഗതവും രാജീവൻ കെ. പി നന്ദിയും പറഞ്ഞു.




Previous Post Next Post