തിരുവനന്തപുരം :- SSLC, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർപഠനം സാധ്യമാക്കുന്നതിന് കേരള പൊലീസിന്റെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ 22 വയസിന് താഴെയുള്ളവർക്ക് അതത് ജില്ലയിൽ വച്ചാണ് പരിശീലനം. താൽപര്യമുള്ളവർ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂലൈ 31ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം.
വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും മെൻ്ററിംഗ്, മോട്ടിവേഷൻ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊഴിലധിഷ്ടിത കോഴ്സുകൾ സ്വായത്തമാക്കുന്നതിന് കുട്ടികൾക്ക് അവസരം ലഭിക്കും. 2025-26 അധ്യയനവർഷം പദ്ധതിയുടെ ഭാഗമായി 1671 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 1050 പേർ ഉന്നതപഠനത്തിന് അർഹത നേടിയിട്ടുണ്ട്. 2017 മുതൽ 2026 വരെയുള്ള കാലയളവിൽ കേരള പൊലീസിന്റെ ഹോപ്പ് പദ്ധതിയിലൂടെ പരീക്ഷയെഴുതിയ 8695 പേരിൽ 5414 പേർ ഉന്നത പഠനത്തിന് അർഹരായിട്ടുണ്ട്.
