വീണ വിജയന്റെ പിണറായിയിലെ സ്ഥലം പരിശോധിച്ച് ED സംഘം, നികുതി രേഖകൾ കൊണ്ടുപോയി


കണ്ണൂർ :- വീണ വിജയന്റെ പിണറായിയിലെ ഭൂമി പരിശോധിച്ച് മാസപ്പടി കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥർ. ഇന്നലെ രാവിലെയായിരുന്നു പരിശോധന. ഭൂമിയുടെ ആധാരവുമായി എത്തിയായിരുന്നു ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വില്ലേജ് ഓഫീസറുടെ സഹായത്തോടെ 80 സെന്റ് ഭൂമിയും വീടിനു സമീപത്തുള്ള ഭൂമിയും പരിശോധിക്കുകയായിരുന്നു.

ഭൂമിയുടെ നികുതി രേഖകൾ ഇ ഡി ഉദ്യോഗസ്ഥർ കൊണ്ടുപോയി. മാസപ്പടി കേസിൽ രണ്ടു തവണ വീണയെ ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യ ചെയ്യുമെന്ന സൂചനകൾക്കിടെയാണ് കണ്ണൂർ പിണറായിയിലെ ഭൂമി പരിശോധന. നേരത്തെ, വീണയുടെ ബാങ്ക് ലോക്കറും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.

Previous Post Next Post