ഗുരുവായൂർ വെർച്വൽ ക്യൂ ; ഓഗസ്റ്റ് മാസത്തെ ബുക്കിങ് പൂർത്തിയായി


ഗുരുവായൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിന് പ്രിയമേറുന്നു. ഓഗസ്റ്റിലെ ബുക്കിങ് പൂർണമായി. ഓഗസ്റ്റ് 4 നാണ് വെർച്വൽ ദർശനം ആരംഭിക്കുക. ബുക്ക് ചെയ്തവർ ദർശനം റദ്ദാക്കിയെങ്കിൽ മാത്രമേ ഇനി മറ്റുള്ളവർക്ക് അവസരം ലഭിക്കൂ. സെപ്റ്റംബറിലെ ബുക്കിങ്ങിന് ഓഗസ്റ്റ് 15 നു ശേഷം സൈറ്റ് തുറക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയിൽ 2 തവണ മാത്രമാണ് വെർച്വൽ ദർശനം.

Previous Post Next Post