ചേലേരിമുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ മാതൃസംഗമവും അനുമോദനവും സംഘടിപ്പിച്ചു



ചേലേരിമുക്ക് :- മജ്‌ലിസ് വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ചേലേരിമുക്കിലെ അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ മാതൃസംഗമവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടത്തി. മെഹബൂബ അനീസ് രക്ഷിതാക്കളുമായി സംവദിച്ചു.

മെഹബൂബ അനീസ്, അലിഫ് ട്രസ്റ്റ്‌ ചെയർമാൻ എം.വി.പി മൊയ്‌ദീൻ, മദ്രസ സെക്രട്ടറി എം.മുഹമ്മദലി എന്നിവർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റൊകൾ വിതരണം ചെയ്തു. മദ്രസ പ്രിൻസിപ്പൾ സഫൂറ കാട്ടാമ്പള്ളി സ്വാഗതവും ഷദ ഫാത്തിമ നന്ദിയും പറഞ്ഞു. മാജിദ കെ.സി, ഹന, ജസീല, ആരിഫ എന്നിവർ സംസാരിച്ചു.










Previous Post Next Post