കമ്പിൽ :- കമ്പിൽ ജമാഅത്ത് നൂറുൽ ഇസ്ലാം കമ്മിറ്റിയും കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്റസ SKSBV യും സംയുക്തമായി സയ്യിദ് ഹാഷിം തങ്ങൾ അനുസ്മരണ പ്രാർത്ഥന സദസ്സ് കമ്പിൽ ഖുവ്വത്തുള്ള ഇസ്ലാം മദ്രസയിൽ വെച്ച് നടന്നു, സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്ത് അനുസ്മരണം നടത്തി. മഹല്ല് പ്രസിഡണ്ട് യൂസഫ് മൗലവി അധ്യക്ഷനായി.
സുപ്രഭാതം പതിമൂന്നാമത് വാർഷിക ക്യാമ്പയിന്റെ മദ്രസാ തല ഉദ്ഘാടനം എസ് കെ എസ് എഫ് ഷാർജ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ആഷിക് ഇല്ലിക്കലിന് ആദ്യ കോപ്പി നൽകി സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ നിർവഹിച്ചു. അബ്ദുൽ റസാഖ് പി.പി, അഷ്റഫ് പി.കെ, ആഷിക് ഇല്ലിക്കൽ, സലിം ഇല്ലിക്കൽ, ഇബ്രാഹിം ഫൈസി, ബഷീറുദ്ധീൻ മൗലവി, അബ്ദുൽ അസീസ് മൗലവി, ഹുസൈൻ മൗലവി എന്നിവർ സംസാരിച്ചു. ബുസ്താനി ഖാസിം ഹുദവി മാണിയൂർ സ്വാഗതവും ശറഫുദ്ധീൻ ദാരിമി നന്ദിയും പറഞ്ഞു.
