മാണിയൂർ :- കർഷക സംഘം മാണിയൂർ വില്ലേജ് സെക്രട്ടറി ഒ.ബാലകൃഷ്ണൻ മാസ്റ്ററുടെയും CPI(M) കുവച്ചിക്കുന്ന് ബ്രാഞ്ച് മെമ്പർ പി.സുഷമയുടെയും മകൾ പി.സൗഭാഗ്യയുടെയും പാലക്കാട് സ്വദേശി ഹരീഷിൻ്റെയും വിവാഹ വേദിയിൽ വെച്ച് IRPC ക്ക് നൽകിയ ധനസഹായം നൽകി. CPI(M) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എൻ. അനിൽകുമാർ തുക ഏറ്റുവാങ്ങി.
മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.ഗംഗാധരൻ, പി.സി രാജേഷ്, പി.പ്രശാന്തൻ, IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ.ജനാർദ്ദനൻ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജൻ, CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ, കുവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.പി മനോജ്, തരിയേരി ബ്രാഞ്ച് സെക്രട്ടറി കെ.പി ശിവദാസൻ, IRPC വളണ്ടിയർമാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
