കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകം 'പാട്ടബാക്കി' യുമായി കൊളച്ചേരി നാടക സംഘം അരങ്ങിലേക്ക്


കൊളച്ചേരി :- കർഷകസംഘം പൊന്നാനി താലൂക്ക് സമ്മേളനത്തിന് വേണ്ടി EMS ൻ്റെ നിർദ്ദേശപ്രകാരം കെ.ദാമോദരൻ എഴുതിയ 'നാടകം പാട്ടബാക്കി' കൊളച്ചേരി നാടക സംഘം അരങ്ങിലെത്തിക്കുന്നു. ശ്രീധരൻ സംഘമിത്ര പുനരാഖ്യാനം ചെയ്ത നാടകം രാജേന്ദ്രൻ നാറാത്ത് സംവിധാനം നിർവ്വഹിക്കും. 

കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ, പുഷ്പജൻ പാപ്പിനിശേരി, വാടി സജി, അശോകൻ വള്ളിത്തോട്, അശോകൻ പെരുമാച്ചേരി, പി.വി ഉണ്ണികൃഷ്ണൻ, സി.എച്ച് സജീവൻ, ധനീഷ് കരിങ്കൽക്കുഴി, ഉത്തമൻ ചേലേരി, സുബ്രൻ കൊളച്ചരി, ശ്രീജിഷ വിനോദ് തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളായി വേഷമിടും.

കെ.ദാമോദരൻ അനുസ്മരണവും സ്‌ക്രിപ്റ്റ് വായനയും രാജേന്ദ്രൻ നാറാത്ത് ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു എ. കൃഷ്‌ണൻ, നിജിലേഷ് പറമ്പൻ, എം.പി രാമകൃഷ്ണൻ, പി.സന്തോഷ്, സി.പ്രകാശൻ, എം.വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.




Previous Post Next Post