എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ശാസ്ത്രീയ സംഗീത പഠന ക്ലാസ് നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിൽ ഉദ്ഘാടനം ചെയ്തു


കരിങ്കൽക്കുഴി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി ഫെലോഷിപ്പ് സൗജന്യ കലാ പരിശീലന പരിപാടിയുടെ ഭാഗമായി ശാസ്ത്രീയ സംഗീത പഠന ക്ലാസ് 'രാഗലയം' നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിൽ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് രാമകൃഷ്‌ണൻ മാസ്റ്റർ അധ്യക്ഷനായി. 

ജില്ല കോർഡിനേറ്റർ വി.നിഖിൽ പദ്ധതി രൂപികരണത്തെകുറിച്ച് വിശദീകരിച്ചു. അഞ്ചാം വാർഡ് മെമ്പർ സി.പുരുഷോത്തമൻ ആശംസയർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക് കോർഡിനേറ്ററും സംഗീത അധ്യാപികയുമായ പ്രിയ ക്ലാസ്സുകളുടെ ഘടനയെ കുറിച്ച് വിശദീകരിച്ചു. വി.രമേശൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.വി . ഉണ്ണികൃഷ്‌ണൻ നന്ദിയും പറഞ്ഞു.







Previous Post Next Post