കുറ്റ്യാട്ടൂർ :- കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം മുൻ വൈസ് പ്രസിഡണ്ട് ആയിരുന്ന ടി.സി കുഞ്ഞിരാമൻ മാസ്റ്ററുടെ 7ാമത് ചരമദിനം ആചരിച്ചു. വേശല ഇന്ദിര നഗറിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. DCC ജനറൽ സെക്രട്ടറി കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. സി.ബാലൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, മുൻ ബ്ലോക്ക് പ്രസിഡണ്ട് വി.പത്മനാഭൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി ഇ.തസ്ലിം, സി.വി വിനോദ്, വി.വി ബാബു തുടങ്ങിയവർ സംസാരിച്ചു. എ.കെ ശശിധരൻ സ്വാഗതവും പി.വി തമ്പാൻ നന്ദിയും പറഞ്ഞു. തുടർന്ന് നേതാക്കളും സഹപ്രവർത്തകരും ടി.സി കുഞ്ഞിരാമൻ മാസ്റ്ററുടെ വീട്ടിലെത്തി കുടുംബാഗങ്ങളെ സന്ദർശിച്ചു.
