കൊല്ലം :- കുളത്തൂപ്പുഴയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ 68 വയസ്സുകാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ബീമാ മൻസിലിൽ ബഷീർ ആണ് മരിച്ചത്. രാവിലെ ടൗണിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇനിയും സ്ഥലത്തെത്താത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. അപകടം നടന്ന് സമയം ഒരുപാടായിട്ടും ഉദ്യോഗസ്ഥർ വന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിൽ വന്യജീവികളുടെ ആക്രമണം കൂടുതലാണെന്ന് പറയുന്നു. ഈ പ്രദേശത്ത് കാട്ടുപോത്തുകളുടെയും പന്നികളുടെയും ശല്യം രൂക്ഷമാണ്. കൂട്ടമായെത്തുന്ന കാട്ടുപോത്തുകളെ ഓടിച്ചുവിടുക എന്നല്ലാതെ ശാശ്വത പരിഹാരത്തിന് വനംവകുപ്പ് ശ്രമിക്കുന്നില്ലെന്നും പറയുന്നു.
കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ 68 വയസ്സുകാരന് ദാരുണാന്ത്യം