കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയുടെ ഉദ്ഘാടനം നാളെ
കുറ്റ്യാട്ടൂർ :- വീട്ടിലേക്ക് ഒരു ഓട്ടോ പോലും കടന്നു വരാതെ വിഷമിക്കുന്നവർക്ക് സ്വന്തം വീട്ടിലേക്ക് ഒരു റോഡ് എന്ന സ്വപ്നത്തിന് ശക്തി പകരാൻ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ കൈത്താങ്ങ് 'വീട്ടിലേക്കൊരോട്ടോ' പദ്ധതിയുടെ ഉദ്ഘാടനം നാളെ ജൂലൈ 10 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. ചട്ടുകപ്പാറയിലെ കുറ്റ്യാട്ടൂർ ബേങ്ക് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ കളക്ടർ വിഷ്ണുരാജ്.പി ലോഞ്ചിങ് നിർവഹിക്കും.
