പാലക്കാട് :- ഓണത്തിരക്ക് കണക്കിലെടുത്ത് മംഗളൂരു-ചെന്നൈ റൂട്ടിൽ ഈ മാസം 13 മുതൽ ഓഗസ്റ്റ‌് 31 വരെ തിങ്കളാഴ്ചകളിലും തിരികെ ചൊവ്വാഴ്ചകളിലും പുതിയ ട്രെയിൻ അനുവദിച്ചു. മംഗളൂരു സെൻട്രൽ ചെന്നൈ എഗ്മൂർ സ്പെഷൽ എക്സ്പ്രസ് (06126) തിങ്കളാഴ്ചകളിൽ വൈകുന്നേരം 4 മണിക്ക് മംഗളൂരുവിൽ നിന്നു പുറപ്പെട്ട് ചൊവ്വാഴ്‌ച രാവിലെ 10.55 ന് ചെന്നൈ എഗ്മുറിൽ എത്തും. ചെന്നൈ എഗ്മൂർ - മംഗളൂരു സെൻട്രൽ സ്പ ഷൽ എക്‌സ്പ്രസ് ( 06125) എഗ്മുറിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.40 ന് മംഗളൂരുവിൽ എത്തും. ട്രെയിനിൽ രണ്ടു സെക്കൻഡ് എസി കോച്ചും 8 തേഡ് എസി കോച്ചും 6 സ്ലീപ്പർ കോച്ചും 4 ജനറൽ കോച്ചും ഉണ്ടാകും.
മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്‌മൂർ ട്രെയിനിന്റെ (06126) സ്റ്റോപ്പുകളുടെ സമയക്രമം
മംഗളൂരു : വൈകുന്നേരം 4.00, കാസർകോട് : 4.53, കാഞ്ഞങ്ങാട് : 5.11, പയ്യന്നൂർ : 5.34, കണ്ണൂർ: 6.10, തലശ്ശേരി : 6.31, വടകര : 6.50, കോഴി ക്കോട്: 7.35, തിരൂർ : 8.12, ഷൊർണൂർ : 9.40, പാലക്കാട് ജംക്ഷൻ: 11.00. പോത്തന്നൂർ ജംക്‌ഷൻ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്‌പാടി, ആർക്കോണം, പെരമ്പൂർ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പ് ഉണ്ട്.
ചെന്നൈ എഗ്മൂർ - മംഗളൂരു സെൻട്രൽ ട്രെയിനിന്റെ (06125) സ്റ്റോപ്പുകൾ
പാലക്കാട് ജംക്ഷൻ : രാത്രി 11.58, ഷൊർണൂർ : പുലർച്ചെ 2.10, തിരൂർ : 2.50, കോഴിക്കോട് : 3.40, വടകര : 4.20, തലശ്ശേരി: 4.42, കണ്ണൂർ: 5.10, പയ്യന്നൂർ : 5.42, കാഞ്ഞങ്ങാട് : 6.30, കാസർകോട് : 6.50, മംഗളൂരു സെൻട്രൽ : 8.40.
