കണ്ണൂർ :- പ്രകൃതിയും മനസ്സും ഒരുപോലെ ശുദ്ധീകരിക്കുന്ന പുണ്യമാസക്കാലത്തിന് ഇന്ന് തുടക്കം. മലയാളവർഷത്തിലെ അവസാന മാസമായ കർക്കിടകം 1 നെ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് കേരളക്കര വരവേറ്റത്. ഇനി വരുന്ന മുപ്പത് ദിനങ്ങൾ നാടൊട്ടുക്കുമുള്ള വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകൾ ഉണരും.
ഭവനങ്ങളിൽ രാമായണ പാരായണം
ഇന്ന് പുലർച്ചെ മുതൽ തന്നെ വീടുകളിൽ ശുദ്ധിയോടെ നിലവിളക്ക് കൊളുത്തി വെച്ച് 'രാമായണം' വായന ആരംഭിച്ചു. കർക്കിടകം ഒന്നിന് തുടങ്ങി മുപ്പതാം ദിവസം കൊണ്ട് രാമായണം വായിച്ചു തീർക്കുന്നതാണ് പരമ്പരാഗതമായ രീതി. സന്ധ്യാസമയങ്ങളിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് രാമായണം വായിക്കുന്നത് വീടുകളിൽ ഐശ്വര്യവും സമാധാനവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
