കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർധിനി വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ സമാപനവും ഐ വി ദാസ് അനുസ്മരണവും നടത്തി. വത്സൻ കൊളച്ചേരി ഐ.വി ദാസ് അനുസ്മരണ പ്രഭാഷണവും സി.കെ പ്രശാന്തൻ പുതിയ വായന എന്ന വിഷയത്തിൽ ക്ലാസും അവതരിപ്പിച്ചു.
പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസന്ന ശശീന്ദ്രൻ, എ.പി പ്രമോദ് കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വി.രമേശൻ സ്വാഗതവും പി.പ്രസീത നന്ദിയും പറഞ്ഞു. തുടർന്ന് വായനക്കാർ പുസ്തക വായന അനുഭവങ്ങൾ പങ്കുവെച്ചു.
