കൊളച്ചേരി :- പ്രതിഭ വായനശാല & ഗ്രന്ഥാലയത്തിന്റെയും DYFI കൊളച്ചേരി താഴെ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ SSLC, പ്ലസ് ടു, LSS, USS വിജയികളെ അനുമോദിച്ചു. കായച്ചിറ വാർഡ് മെമ്പർ യൂസഫ് കെ.വി ഉദ്ഘാടനം ചെയ്തു,വിജയികൾക്ക് മൊമെന്റോ വിതരണം ചെയ്തു.
പ്രസിഡന്റ് പ്രസാദ് അധ്യക്ഷത വഹിച്ചു. ജയപ്രകാശൻ മാസ്റ്റർ, പ്രകാശൻ.പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി സുജിൻ സ്വാഗതവ് DYFI കൊളച്ചേരി താഴെ യൂണിറ്റ് പ്രസിഡന്റ് സോണിമ.കെ നന്ദിയും പറഞ്ഞു.
