'നാറാത്ത് ഗ്രാമപഞ്ചായത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണം' ; മുസ്‌ലീം ലീഗ്, മുസ്‌ലീം യൂത്ത് ലീഗ് നിടുവാട്ട് ശാഖ എന്നിവ സംയുക്തമായി മന്ത്രി കെ.എം ഷാജിക്ക് നിവേദനം നൽകി


കണ്ണാടിപ്പറമ്പ് :- നാറാത്ത് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ആക്രമണം കൂടിവരുന്ന സാഹചര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാനും സാമൂഹ്യ സുരക്ഷ പെൻഷൻ മാനദണ്ഡത്തിൽ നിന്ന് 1000 സ്‌ക്വയർഫീറ്റിന് മുകളിലുള്ള വീട്, AC തുടങ്ങിയ നിബന്ധനകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം ഷാജിക്ക് നിവേദം നൽകി.

മുസ്ലിം ലീഗ് സെക്രട്ടറി എം.വി ഹുസൈൻ,  അഴീക്കോട്‌ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ മുഹമ്മദലി ആറാം പീടിക, ഹാരിസ്.ബി, സുഹാസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Previous Post Next Post