വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


വള്ളിയോട്ട് :- വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിമുക്ത ഭടൻ ടി.വി വത്സരാജ് ദേശീയ പതാക ഉയർത്തി.  

വനിതാവേദി കൺവീനർ ടി.എൻ ശ്രീജയുടെ അധ്യക്ഷതയിൽ. നടന്ന ചടങ്ങിൽ എൻ ബിന്ദു സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇ.പി രാജൻ, അനഘ കെ.പി, ഗീത കെ.വി.എം എന്നിവർ സംസാരിച്ചു. തുടർന്ന് ക്വിസ് മത്സരവും ദേശഭക്തി ഗാനാലാപനവും നടന്നു.




Previous Post Next Post