മലപ്പട്ടം അടൂർ താണപ്പൊയിൽ റോഡരിക് ഇടിഞ്ഞ് അപകടാവസ്ഥയിൽ ; പഞ്ചായത്ത്‌ അധികൃതർ സ്ഥലം സന്ദർശിച്ചു


മലപ്പട്ടം :- മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ അടൂർ താണപ്പൊയിൽ റോഡരിക് ഇടിഞ്ഞ് അപകടഭീഷണിയിലായി. റോഡിന്റെ 15 മീറ്ററോളം ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നാണ് റോഡിന്റെ വശം ഇടിഞ്ഞത്.

പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്  പി.വാസന്തി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി.അനീഷ് കുമാർ, ഐ.വി ഒതേനൻ, മെമ്പർമാരായ കെ.വി ശാര, ടി.കെ സുജാത. വാർഡ് വികസന സമിതി കൺവീനർ അംബിലോത്ത് രാജൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Previous Post Next Post