തളിപ്പറമ്പ് :- അടുക്കി വെച്ച വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് വടക്കേ മൂലയിലെ കേളോത്ത് വീട്ടിൽ അജീഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതമായി പരിക്കേറ്റ അജീഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പി.ചന്ദ്രൻ - കെ.മാധവി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ : ചന്ദ്രിക, സുഷമ (കോട്ടക്കടവ്).
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 12.30 ന് സംസ്കരിക്കും.
