കുട്ടികൾക്കും യുവാക്കൾക്കും ഉൾപ്പടെ വിൽപന നടത്താൻ സൂക്ഷിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ


തൃശൂർ :- കുട്ടികൾക്കും യുവാക്കൾക്കും ഉൾപ്പടെ വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ മാള പൊലീസ് അറസ്റ്റ് ചെയ്‌തു. മാള കനകക്കുന്ന് സ്വദേശി പള്ളികൂട്ടം വീട്ടിൽ പ്രണവ് (21) ആണ് അറസ്റ്റിലായത്. മാള കനകക്കുന്ന് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് 55.45 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.

കുട്ടികൾക്ക് കഞ്ചാവ് വിൽപനയ്ക്കായി സൂക്ഷിച്ചതിന് എൻഡിപിഎസ് നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷൻ 77 കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാള പൊലീസ് സ്റ്റേഷൻ എസ്ഐ അനിൽകുമാർ ഒ പി, ജിഎസ് സിപിഒ ജിജീഷ് എം എസ്, സിപിഒ നിനൽ, ഹോംഗാർഡ് വിനോദ് പി ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Previous Post Next Post