റബീഉൽ അവ്വലിനെ വരവേറ്റ് കോടിപ്പോയിൽ സിദ്ധീഖിയ മദ്റസ ; വിളംബര റാലി സംഘടിപ്പിച്ചു


കോടിപ്പൊയിൽ :- റബീഉൽ അവ്വൽ മാസത്തെ വരവേറ്റ് സിദ്ദീഖിയ സുന്നി സെക്കൻഡറി മദ്രസയുടെ ആഭിമുഖ്യത്തിൽ ‘റൂഹുൽ മഹബ്ബ’ ക്യാമ്പയിന്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മമാസമായ റബീഉൽ അവ്വലിന്റെ സന്ദേശവും സ്നേഹവും സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി. മദ്രസയിലെ വിദ്യാർഥികളും ഉസ്താദുമാരും റാലിയിൽ പങ്കെടുത്തു. 

റബീഉൽ അവ്വലിന്റെ വരവറിയിച്ചുകൊണ്ട് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി വിദ്യാർഥികൾ വിവിധ പ്രവാചക പ്രകീർത്തനങ്ങളോടെ റാലിയിൽ അണിനിരന്നു. നബിദിന റാലി, മൗലിദ് സദസ്സുകൾ, മൗലിദ് പഠനം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ ‘റൂഹുൽ മഹബ്ബ’ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം സമിതി അറിയിച്ചു. റാലി കോടിപ്പൊയിലിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോയി. 

Previous Post Next Post