കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം നാളെ
കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം നാളെ ആഗസ്റ്റ് 15 ശനിയാഴ്ച. രാവിലെ 9 മണിക്ക് പതാക ഉയർത്തും. രാവിലെ 9.30 ന് DCC കണ്ണൂർ ജനറൽ സെക്രട്ടറി കെ.എം ശിവദാസൻ സ്വാതന്ത്ര്യദിന സ്മൃതി സന്ദേശം നൽകും. കലാ-അധ്യാപന രംഗത്തെ ആത്മാർത്ഥ സേവനങ്ങൾക്കുള്ള ഭാരത് സേവക സമാജിന്റെ ദേശീയ ബഹുമതി പി.രാജേഷിന് നൽകും. തുടർന്ന് പായസവിതരണവും ഉണ്ടായിരിക്കും.
