വിദ്യാർത്ഥികൾക്കൊരു സന്തോഷ വാർത്ത ; സ്കൂളിലെ ഓണാഘോഷത്തിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം
തിരുവനന്തപുരം :- ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്‌ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി. വരുന്ന ആഗസ്റ്റ് 21 ന് നടക്കുന്ന സ്കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണാഘോഷ വേളകളിൽ യൂണിഫോമിന് പകരം വിദ്യാർഥികൾക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
