മട്ടന്നൂർ :- മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര റൂട്ടിൽ കൂടുതൽ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം, ബെംഗളൂരു റൂട്ടിലാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്. ഓണം അവധിയുമായി ബന്ധപ്പെട്ടാണ് ആഗസ്ത് 15 നുശേഷം അധിക സർവീസുകൾ പ്രഖ്യാപിച്ചത്.
ആഴ്ചയിൽ മൂന്നുദിവസമുള്ള തിരുവനന്തപുരം സർവീസ് പ്രതിദിനമാക്കി ഉയർത്തി. ഓണം അവധി ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ സർവീസുകളും നടത്തും. ബെംഗളൂരു റൂട്ടിലും നിലവിലുള്ള സർവീസുകൾക്ക് പുറമെ ഓഗസ്റ്റിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
