മയ്യിൽ :- ആറാംമൈൽ ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കെ.ബാലകൃഷ്ണൻ സംഭാവന ചെയ്ത സ്ട്രെച്ചർ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.സി വിനോദ് കുമാർ ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി.
പ്രസിഡൻ്റ് കെ.വിജയൻ അധ്യക്ഷത വഹിച്ചു. ഇ.കെ നാരായണൻ നമ്പ്യാർ , മാണിക്കോത്ത് സുരേന്ദ്രൻ, പി.സി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.വി സന്തോഷ് സ്വാഗതവും പി.പി ഷിബു നന്ദിയും പറഞ്ഞു.
