കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രാവിലെ പഞ്ചായത്ത് അങ്കണത്തിൽ ഒരുക്കിയ മനോഹരമായ പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ജീവനക്കാരും ജനപ്രതിനിധികളും പങ്കെടുത്ത തിരുവാതിരക്കളി, വൈവിധ്യമാർന്ന ഡാൻസുകൾ, ഓണക്കളികൾ, ആവേശകരമായ വടംവലി മത്സരം എന്നിവ അരങ്ങേറി.
ഉച്ചയ്ക്ക് രണ്ടുതരം പായസവും പഴവും ഉപ്പേരിയും ഉൾപ്പെടെ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. സ്ഥലംമാറി പോകുന്ന മെഡിക്കൽ ഓഫീസർമാരായ ഡോ. ലിഷ പാലാടാൻ, ഡോ. ഹേമ ടി.പി, പഞ്ചായത്ത് സെക്രട്ടറി എൻ.ആന്റണി, ഡി.പി.സി ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുസ്തഫ കോടിപ്പൊയിൽ എന്നിവർക്ക് പഞ്ചായത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.
പഞ്ചായത്ത് മുൻ സെക്രട്ടറി എൻ.ആന്റണി, ശ്രീധരൻ സംഘമിത്ര, മുസ്തഫ കോടിപ്പൊയിൽ, അബ്ദുൽ അസീസ്, ഇ.പി. ഗോപാലകൃഷ്ണൻ, അനന്തൻ മാസ്റ്റർ, കെ.വി ശശീന്ദ്രൻ, പി.കെ.പി നസീർ ഫൗസിയ കെ.സി.പി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. പഞ്ചായത്ത് ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സെക്രട്ടറി ഇൻ ചാർജ് ജനേഷ് സ്വാഗതവും ഹെഡ് ക്ലർക്ക് ഷൈനി നന്ദിയും പറഞ്ഞു.


















