കണ്ണൂർ :- മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശികയും, ഓണം ഉത്സവബത്തയും ഉടൻ വിതരണം ചെയ്യാൻ സർക്കാരും ദേവസ്വം ബോർഡും നടപടികൾ സ്വീകരിക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (CITU) ആവശ്യപ്പെട്ടു.
യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം ആഗസ്ത് 20 ന് കണ്ണൂർ സി.കണ്ണൻ സ്മാരക ഹാളിൽ വെച്ച് നടക്കും. സമ്മേളനം CITU കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.മനോഹരൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി. യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.ഐ മധുസുദനൻ സെക്രട്ടറി സി.വി ദാമോദരൻ എന്നിവർ അറിയിച്ചു.
