കേരള കർഷക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആഘോഷിച്ചു


കണ്ണാടിപ്പറമ്പ് :- CMP യുടെ പോഷക സംഘടനയായ കേരള കർഷക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആഘോഷിച്ചു. കർഷകദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിച്ചു. ഏരിയ സെക്രട്ടറി പി.ദാമോദരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് കണ്ണാടിപ്പറമ്പ് ഡിവിഷൻ അംഗം കെ.പ്രശാന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

മികച്ച കർഷകരായ ഐ.വി.കെ ഗോപാലൻ നായർ, ടി.വി ശ്രീധരൻ എന്നിവരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം കെ.എൻ മുസ്തഫ ആദരിച്ചു. ചടങ്ങിൽ വി.എൻ അഷ്റഫ്, സി.പി നൂർജഹാൻ, ബി.ചന്ദ്രശേഖരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർ പി.പി മിസ്രിയ സ്വാഗതവും അനീസ് പടിക്കൽ നന്ദിയും പറഞ്ഞു.

Previous Post Next Post