പോക്സോ കേസ് പ്രതിയായ യുവാവിന് 26 വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും.


തളിപ്പറമ്പ് :- പോക്സോ കേസ് പ്രതിയായ യുവാവിന് 26 വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും. തളിപ്പറമ്പ് കൂവേരി സ്വദേശി അനുരാജിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. 2024 ല്‍ 16 വയസ്സുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്നാണ് കേസ്. 2022 ലും പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും കേസുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആറ്റിങ്ങല്‍ സബ് ജയിലില്‍ പ്രതി റിമാന്‍ഡിലാണ്.

Previous Post Next Post