ഹുബ്ബുൽ ഹബീബ് 3.0 മീലാദ് ക്യാമ്പയിൻ സമാപിച്ചു



പള്ളിപ്പറമ്പ് :- കേരള മുസ്ലിം ജമാഅത്, SYS, SSF, മർക്കസുൽ ഇർഷാദിയ്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹുബ്ബുൽ ഹബീബ് 3.0 മീലാദ് ക്യാമ്പയിൻ സമാപിച്ചു. ആഗസ്ത് 12 ന് നടന്ന മൗലിദ് വിളംബരത്തോടെ ആരംഭിച്ച ക്യാമ്പയിനിൽ റബീഉൽ അവ്വൽ 1 മുതൽ 30 വരെ വീടുകളിൽ ജൽസത്തുൽ മൗലിദ്, മുത്ത് നബി സ്നേഹ റാലി, ZQ പ്രീ സ്കൂൾ റബീഅ ഡേ, കൗകബുൽ ഹുദാ സുന്നി മദ്രസ മഹർജാൻ, SSF വിദ്യാർത്ഥികളുടെ കലാ വിരുന്ന്, ഹുബ്ബു റസൂൽ പ്രഭാഷണം, SSF കേരള സാഹിത്യോത്സവ് പ്രതിഭകളുടെ ഇശൽ നൈറ്റ് & ഖവാലി എന്നിവ നടന്നു.
ശനിയാഴ്ച ഗ്രാന്റ് മൗലിദ്ജ ൽസയും മഗ്‌രിബിനു ശേഷം ലുഖ്മാനുൽ ഹകീം ഫാളിലി ചൊവ്വയുടെ ഹുബ്ബു റസൂൽ പ്രഭാഷണവും, തുടർന്ന് കയ്യങ്കോട് ഗരീബ് നവാസ് ടീമിന്റെ ഇശൽ നൈറ്റ് & ഖവാലി അവതരണവും കൗകബുൽ ഹുദാ സുന്നി മദ്രസ വിദ്യാർത്ഥികളുടെ നയന മനോഹരമായ ഫ്ലവർ ഷോ, സ്കൗട്ട്, ദഫ് പ്രദർശനവും നടന്നു.

സ്വാഗത സംഘം ചെയർമാൻ സി എം അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സെഷനിൽ അഷ്‌റഫ്‌ സഖാഫി ഉദ്ഘാടനം നിർവ്വഹിച്ചു. ദീനി സേവനങ്ങൾക്കുള്ള ആദരവായി അഷ്‌റഫ്‌ സഖാഫി പള്ളിപ്പറമ്പിനെ സംഘ കുടുംബം ഷാൾ അണിയിച്ച് ആദരിച്ചു. ഷുഹൈബ് അഹ്സനി, നിസാമുദ്ധീൻ ഫാളിലി എന്നിവർ പങ്കെടുത്തു. കൺവീനർ നൗഷാദ്.പി സ്വാഗതവും ജോയിന്റ് കൺവീനർ ലത്തീഫ്.പി നന്ദിയും പറഞ്ഞു.





Previous Post Next Post