സംസ്ഥാനത്തെ 33,120 അംഗൻവാടികളുടെയും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തും, കുട്ടികളുടെ ആരോഗ്യ സംരക്ഷണം സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കോഴിക്കോട് :- അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ. സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'ബാല്യസ്പന്ദനം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ദേശീയ പോഷകാഹാര മാസാചരണമായ 'പോഷൺ മാഹ്'ന്റെ സംസ്ഥാനതല ഉദ്ഘാടനവും കൊല്ലത്ത് ജയൻ മെമ്മോറിയൽ ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 12:14 < ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് അങ്കണവാടി കുട്ടികൾക്കായി 'ബാല്യസ്പന്ദനം' ത്രൈമാസ ആരോഗ്യ പരിശോധന സംഘടിപ്പിക്കുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവ്, വിളർച്ച തുടങ്ങിയ ആരോഗ്യപ്രശങ്ങൾ പ്രാരംഭഘട്ടത്തിൽത്തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. ശ്രദ്ധേയമായി 'പോഷൺ മാഹ്' 'നമ്മുടെ അങ്കണവാടി, നമ്മുടെ ഉത്തരവാദിത്തം' 3 എന്ന സന്ദേശമുയർത്തിയാണ് ഇത്തവണത്തെ പോഷൺ മാഹ് ആചരിക്കുന്നത്. കുട്ടികളുടെ ജീവിതത്തിലെ ആദ്യ 1,000 ദിനങ്ങൾ ശാരീരിക-മാനസിക വളർച്ചയിൽ നിർണായകമാണ്. ഈ കാലയളവിലെ വിളർച്ച, ജനനസമയത്തെ ഭാരക്കുറവ് എന്നിവ പരിഹരിക്കാൻ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകൾ നടത്തും. ഇലക്കറികൾ, പച്ചക്കറികൾ, മുട്ട, പാൽ, ചെറുധാന്യങ്ങൾ എന്നിവ ഉറപ്പാക്കി ഭക്ഷണക്രമം മെച്ചപ്പെടുത്തുക, 12 അങ്കണവാടികളിൽ വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ചൂടുഭക്ഷണം വിതരണം ചെയ്യുക, അങ്കണവാടികളുടെ പ്രവർത്തനങ്ങളിൽ തദ്ദേശീയ കൂട്ടായ്മ‌കളെ സജീവമാക്കുക, മാതൃവന്ദന യോജന വഴി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സമഗ്ര പരിചരണം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ . സംസ്ഥാനത്തെ 33,120 < അങ്കണവാടികളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്‌ണ പറഞ്ഞു. പത്ത് അമ്മമാരുടെ സ്ഥാനത്തുനിന്നാണ് അങ്കണവാടി ജീവനക്കാർ കുഞ്ഞുങ്ങളെ പരിചരിക്കുന്നത്. അങ്കണവാടി പ്രവർത്തകരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഓണത്തോടനുബന്ധിച്ച് ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക പൂർണമായും വിതരണം ചെയ്തു്‌തു. വേതനവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Previous Post Next Post