കലാലയ കുറ്റ്യാട്ടൂർ യൂട്യൂബ് ചാനലിന്റെ ബാനറിൽ ഒരുക്കിയ 'മായക്കണ്ണാ മനോഹരാ' വീഡിയോ ആൽബം പ്രകാശനം ചെയ്തു


കുറ്റ്യാട്ടൂർ :- കലാലയ കുറ്റ്യാട്ടൂർ യൂട്യൂബ് ചാനൽ ബാനറിൽ ഷാജി.കെ കുറ്റ്യാട്ടൂർ രചനയും സംവിധാനവും നിർവ്വഹിച്ച 'മായക്കണ്ണാ മനോഹരാ'  വീഡിയോ ആൽബത്തിന്റെ പ്രകാശനം നടന്നു.  ഭാരത് സേവക് സമാജ് ദേശീയ പുരസ്കാര ജേതാവ് നാദം മുരളി പ്രകാശനം ചെയ്തു. കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ പ്രിൻസിപ്പാൾ കെ.സ്നേഹജ അധ്യക്ഷത വഹിച്ചു. ആൽബം കലാലയ കുറ്റ്യാട്ടൂർ എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാകും.

അധ്യാപകരായ ടി.വി സായൂജ്, കെ.വി കൃപ, മാധ്യമപ്രവർത്തകൻ സജീവ് അരിയേരി, കേമറാമാൻ ലിപിൻ നാരായണൻ, ഷാജി.കെ കുറ്റ്യാട്ടൂർ എന്നിവർ സംസാരിച്ചു. മഹേഷ് മലപ്പട്ടം സംഗീതവും റാണിജോയ് പീറ്റർ ഗാനാലാപനവും നിർവഹിച്ച വിഡിയോ ആൽബത്തിൽ ശ്രീകാന്ത് വി.വി ശിഖ രാജീവ് ഏന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലിപിൻ നാരായണനാണ് ഗാനത്തിന്റെ ചിത്രീകരണം നിർവഹിച്ചത്. 



Previous Post Next Post