പറശ്ശിനിക്കടവ്:- റോവർ റേഞ്ചർ ത്രിദിന ക്യാമ്പ് പറശ്ശിനിക്കടവ് എച്ച്.എസ്.എസിൽ 18, 19, 20 തീയതികളിൽ നടന്നു. ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ രൂപേഷ് പി.കെയുടെ അധ്യക്ഷതയിൽ പി.ടി.എ. പ്രസിഡന്റ് മനോജ് ഉദ്ഘാടനം ചെയ്തു.
റോവർ ലീഡർ ദീപ ഒ.പി., റെയ്ഞ്ചർ ലീഡർ ഷഹിന എം.പി., സ്റ്റാഫ് സെക്രട്ടറി വി. പ്രസാദ്, എൻ. ഷിനോജ്, റെയ്ഞ്ചർ ജാഹ്നവി രാജ് കെ. തുടങ്ങിയവർ സംസാരിച്ചു.
ക്യാമ്പിന്റെ ഭാഗമായി തളിപ്പറമ്പ് എസ്.ഐയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി. റെയ്ഞ്ചർ പി.കെ. വൈഗ സ്വാഗതവും റോവർ സി. സുകൃത് നന്ദിയും പറഞ്ഞു.
