മലപ്പട്ടം സ്വദേശി ശിവദർശ് എം. ദിനേശിന് സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വെള്ളിമെഡൽ

 


​മലപ്പട്ടം:- തിരുവനന്തപുരം വട്ടിയൂർക്കാവിൽ നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ 10 മീറ്റർ പീപ് സൈറ്റ് സീനിയർ വിഭാഗം ഷൂട്ടിംഗ് മത്സരത്തിൽ മലപ്പട്ടം സ്വദേശി ശിവദർശ് എം. ദിനേശ് വെള്ളിമെഡൽ നേടി.

​മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ശിവദർശ്. ദേശീയ തലത്തിലുള്ള ഷൂട്ടിംഗിൽ നിലവിൽ ‘Renowned Shooter’ പദവിയും ശിവദർശിന് ലഭിച്ചിട്ടുണ്ട്.

​കഴിഞ്ഞ മാസം നടന്ന സൗത്ത് ഇന്ത്യ ഷൂട്ടിംഗ് മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, ഈ വർഷം ഡിസംബറിൽ ഭോപ്പാലിൽ നടക്കുന്ന ദേശീയ ഷൂട്ടിംഗ് മത്സരത്തിൽ 10 മീറ്റർ, 50 മീറ്റർ പീപ് സൈറ്റ് ഇനങ്ങളിൽ പങ്കെടുക്കാനും താരം യോഗ്യത നേടിയിട്ടുണ്ട്.

​മലപ്പട്ടം ചൂളിയാട് പതിനാറാംപറമ്പിലാണ് ശിവദർശിന്റെ വീട്. ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് ജീവനക്കാരനായ ദിനേശൻ ഇ.സി., മാനന്തവാടി ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക മഞ്ജു എന്നിവരാണ് മാതാപിതാക്കൾ.

Previous Post Next Post