കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുട്ടികൾക്കുള്ള യോഗ പരിശീലനത്തിന്റെ സ്കൂൾതല ഉദ്ഘാടനം നൂഞ്ഞേരി എ.എൽ.പി സ്കൂളിൽ നടന്നു



കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കുട്ടികൾക്കുള്ള യോഗ പരിശീലനത്തിന്റെ സ്കൂൾതല ഉദ്ഘാടനം നൂഞ്ഞേരി എ.എൽ.പി സ്കൂളിൽ നടന്നു. 

വാർഡ് മെമ്പർ ഗീത വി.വി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് മല്ലിക അധ്യക്ഷത വഹിച്ചു. യോഗ ട്രെയിനർ അഞ്ജന ക്ലാസ് കൈകാര്യം ചെയ്തു.

Previous Post Next Post