എം കെ പുരുഷോത്തമൻ മാസ്റ്റരുടെ ചരമദിനം ആചരിച്ചു



മയ്യിൽ:-ബി ജെ പി മുൻ തളിപ്പറമ്പ മണ്ഡലം വൈസ് പ്രസിഡന്റും മയ്യിൽ കുറ്റ്യാട്ടൂർ പ്രദേശങ്ങളിൽ സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത എം കെ പുരുഷോത്തമൻ മാസ്റ്ററുടെ ചരമദിനവുമായി ബന്ധപ്പെട്ട് ബി ജെ പി മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. 

മയ്യിൽ കാര്യാലയത്തിൽ വെച്ച് നടന്ന പരിപാടി  ജില്ലാ സെക്രട്ടറി അരുൺ തോമസ് ഉദ്ഘാടനം. മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സമിതി അംഗം ബേബി സു നാഗർ അനുസ്മരണ ഭാഷണം നടത്തി . എസ്സ് സി മോർച്ച ജില്ലാ പ്രസിഡന്റ് ജിതിൻ വിനോദ് സംസ്ഥാന കൗൺസിൽ അംഗം  മുണ്ടേരി ചന്ദ്രൻ ജില്ലാ വൈസ് പ്രസിഡന്റ് കേണൽ സാവിത്രി അമ്മ കേശവൻ ജില്ലാ കമ്മിറ്റി അംഗം കെ കെ നാരായണൻ മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത് സെക്രട്ടറി ശ്രീത പി മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ഷംന സാജു റാം തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു .



Previous Post Next Post