സേവനത്തിന്റെ നാല് വർഷങ്ങൾ പൂർത്തിയാക്കി പൂക്കോയ തങ്ങൾ ഹോസ്പീസ് കൊളച്ചേരി മേഖല കുടുംബസംഗമം സംഘടിപ്പിച്ചു

 


ചട്ടുകപ്പാറ : - മുസ്ലിം ലീഗിന്റെ അഭിമുഖ്യത്തിൽ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന ഒട്ടേറെ കാരുണ്യ സംരംഭങ്ങളിൽ  അതിവേഗം വളർന്ന് വരുന്ന  ഒന്നാണ് പൂക്കോയ തങ്ങൾ ഹോസ്പീസ് ( പി ടി എച്ച് ) എന്ന് കണ്ണൂർ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു. 5 വർഷം കൊണ്ട് കണ്ണൂർ ജില്ലയിലെ 11 കേന്ദ്രങ്ങൾ ഉൾപെടെ 53 പെയിൻ ആൻ്റ് പാലിയേറ്റിവ് ഹോം കെയർ സെൻ്ററുകൾ പൂക്കോയ തങ്ങൾ ഹോസ്പീസിന് ( പി ടി എച്ച് ) കീഴിൽ സംസ്ഥാനത്ത് പ്രവത്തനമാരംഭിച്ചെന്നും,  രാഷ്ട്രീയ നേട്ടങ്ങൾ പരിഗണിക്കാതെ ആതുര സേവന മേഖലയിൽ മാനവികതയുടെ വിശാല അർത്ഥതലങ്ങൾ സൃഷ്ടിക്കുകയാണ് പി ടി എച്ച് എന്നും 4 വർഷം പൂർത്തിയാക്കുന്ന കൊളച്ചേരി മേഖല പി  ടി എച്ച്  സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പി ടി എച്ച് കേന്ദ്രങ്ങളിൽ ഒന്നാണെന്നും  സാന്ത്വന പരിചരണ രംഗത്ത് പി.ടി.എച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ മാതൃകയാണെന്നും, കിടപ്പുരോഗികൾക്കും നിർദ്ധനരായ പരിചരണം ആവശ്യമായവർക്കും തണലേകാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 വയോജന പരിപാലനം ലക്ഷ്യം വെക്കുന്ന പി ടി എച്ച്  പീസ് വാലിയും, ഡയാലിസിസ് കേന്ദ്രവും യാഥാർത്‌ഥ്യ മാവുന്നതോടെ നമ്മുടെ പ്രദേശത്തിൻ്റെ ആരോഗ്യ സാമൂഹ്യ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നും സി എച്ച് സെൻ്ററുകൾ, ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രങ്ങൾ, പൂക്കോയ തങ്ങൾ ഹോസ്‌പിസ് തുടങ്ങിയ ഒട്ടേറെ സംരംഭങ്ങളിലൂടെ ആരോഗ്യ കാരുണ്യ മേഖലയിൽ ജാതിമത ഭേദമന്യേ നമ്മുടെ നാട്ടിലെ സാധാരണക്കാരായ ആളുകളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിൽ മുസ്ലിംലീഗ് പ്രസ്ഥാനം ഏറ്റവും മികച്ച രീതിയിൽ ഇടപെടുന്നുവെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

 "സമർപ്പിത സേവനത്തിന്റെ നാല് വർഷങ്ങൾ" എന്ന സന്ദേശവുമായി പൂക്കോയ തങ്ങൾ ഹോസ്പിസ് (പി.ടി.എച്ച്) കൊളച്ചേരി മേഖലയുടെ നാലാം വാർഷിക കുടുംബസംഗമം ചട്ടുകപ്പാറ ആരൂഡം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യഹ്‌യ ബാഖവി പുഴക്കര അനുഗ്രഹഭാഷണവും, പി.ടി.എച്ച് കേരള ചീഫ് ഫംഗ്ഷണൽ ഓഫീസർ ഡോ. എം.എ. അമീർ അലി പദ്ധതി വിശദീകരണവും നടത്തി. കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ സോഷ്യൽ സെക്യൂരിറ്റി സ്കീം കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ ഏറ്റുവാങ്ങി.

മികച്ച സേവനം  നടത്തുന്ന പി ടി എച്ച് സ്റ്റാഫ് നഴ്‌സ് ഷഹാനക്കുള്ള ഉപഹാരം പി.ടി.എച്ച് കൊളച്ചേരി മേഖല ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ സമദ് ഹാജിയും, എ പി ജെ അബ്ദുൽ കലാം സെൻ്റർ അവാർഡ് ജേതാവ്  നദീറ ടീച്ചർക്കുള്ള ഉപഹാര സമർപ്പണം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടി.വിയും നിർവ്വഹിച്ചു. റബീഹ് മുണ്ടേരി ഖിറാഅത്ത് നിർവ്വഹിച്ചു. 

മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.സി. വിനോദ് കുമാർ, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. റസീന. കെ.പി.സി.സി അംഗം അഡ്വ : വി.പി. അബ്ദുൽ റഷീദ്, ഹാഫിള് അബ്‌ദുള്ള ഫൈസി പട്ടാമ്പി, അബ്ദുള്ള ഫൈസി മാണിയൂർ, തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ടി.വി. അസൈനാർ മാസ്റ്റർ, തളിപറമ്പ് മണ്ഡലം യു ഡി എഫ് ചെയർമാൻ പി മുഹമ്മദ് ഇഖ്‌ബാൽ, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജമാൽ കമ്പിൽ, കെ.എം.സി.സി അബുദാബി വൈസ് പ്രസിഡണ്ട് മുഹമ്മദ് കൊളച്ചേരി, കുവൈറ്റ് കെ എം സി സി സംസ്ഥാന സെക്രട്ടറി അബ്‌ദുൽ ഗഫൂർ വയനാട്, ജില്ലാ പ്രസിഡണ്ട്  നാസർ തളിപറമ്പ, ട്രഷറർ കെ കെ ബഷീർ, സെക്രട്ടറി അമീർ ഒ പി മണ്ഡലം വൈസ് പ്രസിഡണ്ട് അബ്‌ദുള്ള പള്ളക്കൽ, കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം. അബ്ദുൽ അസീസ്ഹാജി, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് എ. അബ്ദുൽ ഖാദർ മൗലവി, മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. കുഞ്ഞഹ്മദ് കുട്ടി, തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി.കെ. മഹമൂദ്. ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.കെ. ഷംസുദ്ദീൻ വേശാല. സംഘാടക സമിതി ചെയർമാൻ കെ.കെ.എം. ബഷീർ മാസ്റ്റർ, പി.ടി.എച്ച് കൊളച്ചേരി മേഖല ട്രഷറർ പി.പി. താജുദ്ധീൻ മയ്യിൽ,  ഹാഫിള് അബ്ദുൽ മാജിദ് ഫൈസി, അബ്ദുൽ റസാഖ് നമ്പ്രം തുടങ്ങിയവർ സംബന്ധിച്ചു. പി.ടി.എച്ച് കൊളച്ചേരി മേഖല സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതം ആശംസിച്ചു. മേഖല സെക്രട്ടറി മൻസൂർ പാമ്പുരുത്തി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.









Previous Post Next Post